നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും കക്ഷി രാഷ്ട്രീയത്തിനതീതമായി ഏവരേയും ചേർത്ത് പ്രവർത്തിക്കും:കല്ലട്ര മാഹിൻ എം.എൽ.എ

മേൽപറമ്പ്:കാസർകോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വതപരിഹാരം കാണുന്നതിനും നാടിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഒരുമിപ്പിച്ചുള്ള പ്രവർത്തനത്തിനാണ് താൻ മുൻഗണന നൽകുകയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും കാസർകോട് നിയോജക മണ്ഡലം എം.എൽ.എയുമായ കല്ലട്ര മാഹിൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് നിയമ സഭ മണ്ഡലത്തിൽ നിന്ന് ഉജ്ജ്വല വിജയം കൈവരിച്ച അദ്ദേഹത്തിന്റെ സ്വന്തം വാർഡായ ചെമ്മനാട് പഞ്ചായത്ത് 15-ാം വാർഡിൽ വാർഡ് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരവ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുൽ ഖാദർ കളനാട് മുഖ്യ പ്രഭാഷണം നടത്തുന്നു

ജനങ്ങൾ നൽകിയ വിശ്വാസവും പിന്തുണയും വലിയ ഉത്തരവാദിത്വമാണെന്നും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനായി ആത്മാർഥതയോടെയും സുതാര്യതയോടെയും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സമുഹത്തിന് ചെയ്ത നല്ല സേവനങൾക്കു പൊതു ജനങ്ങൾ നൽകിയ അംഗീകാരമാണ് പാർട്ടിയുടെ വലിയ വളർച്ചക്ക് കാരണം എന്നും കല്ലട്ര മാഹിൻ വിലയിരുത്തി


മേൽപറമ്പ് അൽമദീന കോമ്പൗണ്ടിൽ നടന്ന അനുമോദന സംഗമത്തിൽ വാർഡ് പ്രസിഡന്റ് മൊയ്‌ദു ഹാജി അൽമദീന അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി നസീർ കെ വി ട്ടി സ്വാഗതം പറഞ്ഞു


ചെമനാട് പഞ്ചായത്ത്‌ പ്രസിഡന്റ് അബ്ദുൽ ഖാദർ കളനാട്, മുസ്ലി ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അൻവർ സാദത്ത് കോളിയടുക്കം,ദുബായ് കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടീ ആർ, മുസ്ലിം ലീഗ് നേതക്കളായ സിഎച്ച് മുഹമ്മദ് ചെമ്പരിക്ക, അഫ്‌സൽ സീസ്ളു,ഇബ്രാഹിം കല്ലട്ര, ഹംസ കട്ടക്കാൽ, അഷ്‌റഫ് ഇംഗ്ലീഷ്, നാസർ നാലപ്പാട് ഇബ്രാഹിം പി കെ ബഷീർ മറവയൽ അബ്ദുൽ റഹ്മാൻ ചീച്ചു റാസി കല്ലട്ര കനു അപ്സര ജന പ്രധിനിധികളായ മറിയ മാഹിൻ സാഹിദ അഫ്സൽ സഫീന ഹുസൈൻ ഹസ്സൻ കുട്ടി കട്ടക്കൽ ഇല്ല്യാസ് കട്ടക്കാൽ കെഎംസിസി നേതാക്കളായ
റൗഫ് കെ ജി എൻ,അസിസ് സി ബി തുടങ്ങി
ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ ആശംസകൾ നേർന്നു. നേതാക്കൾ ചേർന്ന് കല്ലട്ര മാഹിൻ എംഎൽഎയെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.ഇസ്ഹാക് കുരിക്കൾ നന്ദിയും പറഞ്ഞു

Hot Topics

Related Articles