എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ;ജില്ലാ തല ഉദ്ഘാടനം അനസ് എതിർത്തോട് നിർവഹിച്ചു

കാസർകോട് : എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം ജി.എം.വി.എച്ച്.എസ്.എസ് തളങ്കര സ്കൂളിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥി അഹമ്മദ് ഗസ്‌വാനെ അംഗത്വം ചേർത്തുകൊണ്ട് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് സൈഫുദ്ധീൻ കുന്നുംകൈ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ സ്വാഗതം പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ലാ സെക്രട്ടറി നാഫി ചാല, മണ്ഡലം പ്രസിഡന്റ്‌ ഹാഷിർ മൊയ്‌തീൻ, മുനിസിപ്പൽ പ്രസിഡന്റ്‌ സജീർ ബെദിര, സിയാൻ തളങ്കര, മുഫീദ് ഖാസിലേൻ, നൗഫൽ നെല്ലിക്കുന്ന് തുടങ്ങിയവർ സന്നിഹിതരായി.

ഫോട്ടോ : എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനസ് എതിർത്തോട് ഉദ്ഘാടനം ചെയ്യുന്നു.

Hot Topics

Related Articles