കേസ് നടത്തിപ്പിന് ഗൂഗിൾ പേയിൽ സഹായം തേടി അർജുൻ ആയങ്കി;ലൊക്കേഷൻ പോസ്റ്റിൽ വിവാദം


തൃശ്ശൂർ:കേസ് നടത്തിപ്പിനായി ഗൂഗിൾ പേ വഴി സാമ്പത്തിക സഹായം അഭ്യർഥിച്ച് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അർജുൻ പണം തേടിയത്. “കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തും കൂടി പിന്തുണക്കുക” എന്നാണ് സ്റ്റോറിയിൽ കുറിച്ചത്.
ഇതിനിടെ, തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നുവെന്ന് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതേ സമയം, അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോസ്റ്റിന്റെ വിശ്വാസ്യതയെച്ചൊല്ലി ചർച്ചകൾ ഉയർന്നിട്ടുണ്ട്.
അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിവരം.
കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്. അർജുനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

Hot Topics

Related Articles