സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ നയം;മന്ത്രി സി.പി ജോണ്

കാസർകോട്:സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാറിന്റെ നയമാണെന്നും ഇതില്‍ പാവപ്പെട്ട സ്ത്രീയെന്നോ വൃദ്ധയായ സ്ത്രീയെന്നോ വ്യത്യാസമില്ലെന്നും ഗതാഗത മന്ത്രി സി.പി ജോണ്‍ കാസര്‍കോട് പറഞ്ഞു. പ്രിയദര്‍ശിനി ബസ് സര്‍വീസുമായി ബന്ധപ്പെട്ട്‌പ്രൈവറ്റ് ബസുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നം പഠിച്ചു പരിഹരിക്കും. പ്രൈവറ്റ് ബസ്സും കെ.എസ്.ആര്‍.ടി.സി ബസ്സും ഒരുമിച്ചു ഓടുന്ന റൂട്ടുകളില്‍ മാത്രമേ പ്രശ്‌നമുള്ളൂ കെ.എസ്.ആര്‍.ടി.സിയുടെ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നതുമായ ബന്ധപ്പെട്ട് എല്ലാ ഡിപ്പോയിലും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി ഉത്തരവായിട്ടുണ്ട്, കമ്മിറ്റിയുടെ ചുമതല എം.എല്‍.എയ്ക്ക് നല്‍കും. മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ അംഗങ്ങളും ഇതില്‍ അംഗമാകുമെന്നും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിപോലെ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി എല്ലാ ഡിപ്പോകളിലും വരുമെന്നും കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.

Hot Topics

Related Articles