സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്‌ളൈകോ. പെരുന്നാളിനോട് അനുബന്ധിച്ച്
പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക. 1101 രൂപയുടെ ഭക്ഷ്യസാധനങ്ങൾ ആണ് 850 രൂപയ്ക്ക് പ്രത്യേക കിറ്റായി നൽകുന്നത്. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, ശബരി ബ്രാൻഡിലുള്ള 250 ഗ്രാം ഗോൾഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കൻ മസാല, 100 ഗ്രാം കുരുമുളകുപൊടി എന്നിവ അടങ്ങിയതാണ് കിറ്റ്. ഏലക്കായ, ഗ്രാമ്പു എന്നിവ ഉൾപ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിൽ ഉണ്ട്.

ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

Hot Topics

Related Articles