കളനാട്: ഇസ്ലാമിക പാരമ്പര്യത്തിൽ രണ്ട് നൂറ്റാണ്ടിന്റെ ഖാസി പാരമ്പര്യമുള്ള കീഴൂർ സംയുക്ത ജമാഅത്തിന്റെ ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. ചെമ്പരിക്ക മഖാം സിയാറത്തിന് ശേഷം കീഴൂർ ജുമാ മസ്ജിദിൽ നിന്നും പണ്ഡിതന്മാരുടെയും, നേതാക്കളുടെയും അകമ്പടിയോടെ നിരവധി വാഹനങ്ങൾ പങ്കെടുത്ത വാഹന റാലി മേൽപറമ്പ് ജുമാ മസ്ജിദിലെ മഖാം സിയാറത്തിന് ശേഷം കളനാട് ജുമാ മസ്ജിദ് പരിസരത്തേക്ക് എത്തിച്ചേർന്നു. കളനാട് ഹൈദ്രോസ് മസ്ജിദിൽ നിന്നും ദഫ് മുട്ടിന്റെയും, സ്കൗട്ടിന്റെയും അകമ്പടിയോടെ വിശ്വാസികൾ അണിനിരന്ന ഘോഷയാത്ര ഖാസിയെയും സംഘത്തെയും പരമ്പരാഗത രീതിയിൽ സ്വാഗത ഗാനം ആലപിച്ച് സമ്മേളന നഗരിയായ കളനാട് കെ എച്ച് ഹാളിലേക്ക് ആനയിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ പ്രാർത്ഥന നടത്തി. കീഴൂർ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ എം എൽ എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മംഗലാപുരം ഖാസി സയ്യിദ് നാസർ അബുൽ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പി പി ഉമർ മുസ്ലിയാർ കൊയ്യോട് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളെ ശിരോവസ്ത്രവും, തലപ്പാവും അണിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. കളനാട് മസ്ജിദ് ഖത്തീബ് പള്ളങ്കോട് അബ്ദുൽ കാദർ മദനി അംഗ മഹല്ലുകൾ ബൈഹത്തിനായി ക്ഷണിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. മേൽപറമ്പ് ഖത്തീബ് അഷ്റഫ് റഹ്മാനി ചൗക്കി ഖാസിയെ പരിചയപ്പെടുത്തി.
രാജ്മോഹൻ ഉണ്ണിത്താൻ എം പി, കെ നീലകണ്ഠൻ എം എൽ എ, ഉദുമ പടിഞ്ഞാർ ഖാസി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ, മാലിക് ദീനാർ വലിയ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി, ജില്ലാ മുശാവറ അംഗം ചെങ്കള അബ്ദുല്ല ഫൈസി, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, മുഹമ്മദ് അലി സഖാഫി, എൻ എ നെല്ലിക്കുന്ന്, കെ ഇ എ ബക്കർ, ഷംസുദീൻ, മുബാറക് ഹസൈനാർ ഹാജി, ജാബിർ ഹുദവി, സയ്യിദ് സൈഫുദീൻ തങ്ങൾ, സിദീഖ് നദ്വി ചേരൂർ, അബ്ദുല്ല മൗലവി ചെമ്പരിക്ക, സംയുക്ത ജമാഅത്ത് ഭാരവാഹികളായ അബുൽ കാദർ കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, ഷാഫി ഹാജി കട്ടക്കാൽ, ഹക്കീം ഹാജി കളനാട്, എസ് കെ മുഹമ്മദ്, കെ ബി എം ശരീഫ് കാപ്പിൽ, അൻവർ കോളിയടുക്കം, എം എച്ച് മുഹമ്മദ്, നിസാർ പാദൂർ, അബ്ദുല്ല കുഞ്ഞി കിഴൂർ,ജലീൽ കോയ, യു എ ഇ കമ്മിറ്റി ഭാരവാഹികളായ എം എ മുഹമ്മദ് കുഞ്ഞി, ലത്തീഫ് ബാഡൂർ, അബ്ദുല്ല ഹാജി കോഴിത്തിടിൽ. റാഫി പള്ളിപ്പുറം, അഷ്റഫ് പള്ളിക്കണ്ടം, സ്വാഗത സംഘം ചെയർമാൻ അബ്ദുൽ കാദർ കുന്നിൽ, ടി ഡി കബീർ എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ അഡ്വ. അൻവർ സി എൽ സ്വാഗതവും, ട്രഷറർ യൂസഫ് ഹാജി കീഴൂർ നന്ദിയും പറഞ്ഞു.


