Friday, November 1, 2024
spot_img

നടിയെ ആക്രമിച്ച കേസ് പള്‍സര്‍ സുനിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസ് പള്‍സര്‍ സുനിക്ക് ജാമ്യം സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്

കേസിൽ വിചാരണ വൈകുന്നതിൽ കോടതിക്ക് രൂക്ഷ വിമര്‍ശനം.ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാല്‍, വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ല.

വിചാരണ ഇങ്ങനെ നീളുന്നത് എന്തുകൊണ്ടാണെന്ന് വിചാരണ കോടതിയെ വിമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി ചോദിച്ചു. ഇതെന്ത് വിചാരണ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്രോസ് വിസ്താരം മാത്രം 1800 പേജുണ്ടെന്നും കോടതി നിരീക്ഷിച്ചു. 261 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. പൾസർ സുനിയിൽ നിന്ന് 25000 രൂപ ചിലവ് ഈടാക്കിയ ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നു. തല്‍ക്കാലം ഇതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി

അതേസമയം, ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ സ്വഭാവിക നടപടിയായിട്ടാണ് കാണുന്നതെന്ന് നടിയുടെ അഭിഭാഷകയായ ടിബി മിനി പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനോ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോയുള്ള മുൻകരുതലുകളുടെ ഭാഗമായാണ് പലപ്പോഴും കോടതി ജാമ്യം നിഷേധിക്കുക. ഇവിടെ സാക്ഷി വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. അതിനാല്‍ തന്നെ ഈ കേസിൽ എല്ലാവരെയും വിസ്തരിച്ച് കഴിഞ്ഞതിനാലായിരിക്കാം സുപ്രീം കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിചാരിക്കുന്നത്. അടുത്ത് തന്നെ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിബി മിനി പറഞ്ഞു.

Hot Topics

Related Articles