മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായും കല്ലട്ര മാഹിൻ എം.എൽ.എ വിശിഷ്ടാതിഥിയായും പങ്കെടുത്തു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുകുമാരി, ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയ മാഹിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സക്കീന നജീബ്, ഷംസുദ്ദീൻ തെക്കിൽ, അജന പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻവർ കോളിയടുക്കം, സഫീന ഹുസൈൻ, ഷാഹിദ അഫ്സൽ, അബ്ദുൽ, വാർഡ് മെമ്പർ ഹസ്സൻകുട്ടി കട്ടക്കാൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഡി. കബീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി., എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ അബ്ദുൽ ഖാദർ കളനാട്, കൃഷ്ണൻ ചട്ടഞ്ചാൽ, ബാബു വള്ളിയോട്, നാരായണൻ മൈമൂല, മണികണ്ഠൻ ചാത്തങ്കൈ എന്നിവരും വിവിധ വാർഡുകളിലെ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ സ്വാഗതവും എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അമൂല്യ എം.പി നന്ദിയും പറഞ്ഞു.


