മഴത്തുള്ളി – ആയിരം തൈകൾ ആയിരം കൈകളിലൂടെ ജില്ലാതല ഉദ്ഘാടനം ചന്ദ്രഗിരിക്കോട്ടയിൽ കല്ലട്ര മാഹിൻ എം എൽ എ നിർവ്വഹിച്ചു

കാസർകോട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി മഴത്തുള്ളിആയിരം തൈകൾ ആയിരം കൈകളിലൂടെ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരിക്കോട്ടയിൽ പരിസ്ഥിതി ദിനത്തിൽ രാവിലെ 10 ന് നടന്ന ചടങ്ങിൽ കല്ലട്ര മാഹിൻ എം എൽ എ മാവിൻത്തൈ നട്ട് നിർവ്വഹിച്ചു. വൃക്ഷത്തെ കൾ വിതരണം ചെയ്തു. . ചെമ്മനാട് സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തിലാണ് ജില്ലാതല ഉദ്ഘാടനം നടത്തിയത്
ആഗോളതാപനത്തിനു മരമാണ് മറുപടി എന്ന പ്രമേയത്തെ ആസ്പദമാക്കി ജില്ലയിലെ മുഴുവൻ സി.ഡി.എസ്സുകളുടെയും നേതൃത്വത്തിലാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രകൃതി സംരക്ഷണവും ഹരിതവൽക്കരണവും ലക്ഷ്യമിട്ടുള്ള വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലയിലെ വിദ്യാലയങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ്മസേന എന്നിവരുമായി പൂർണ്ണമായും സഹകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങളും പ്ലാസ്റ്റിക് മാലിന്യ നിർമാർജനവും നടത്തുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതോടൊപ്പം അവ പൂർണ്ണ വളർച്ചയെത്തുന്നത് വരെ സംരക്ഷിക്കാനുള്ള ചുമതലയും സി.ഡി.എസ് പ്രവർത്തകർ ഏറ്റെടു
ത്തു

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോധവൽക്കരണ റാലികളും ക്യാമ്പയിനുകളും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ മാലിന്യ സംസ്കരണം, ജൈവകൃഷിരീതികൾ, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും ഇതോടനുബന്ധിച്ച് നടക്കും.

ചന്ദ്രഗിരി കോട്ടയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് എ ഡി എം സി കെ വി ഹരിദാസ് ഡിടിപിസി സെക്രട്ടറി ജികെ ജിജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു

Hot Topics

Related Articles