കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണ പരിപാടി സംഘടിപ്പിച്ചു

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2026 ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണ പരിപാടി സംഘടിപ്പിച്ചു രാവിലെ 10 30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങ് വൃക്ഷത്തൈ വിതരണം നടത്തിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെർക്കള നിർവഹിച്ചു. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവർത്തിക്ക് ഏവരും കൈകോർക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഉഷ അർജുനൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് കർള, മറിയ മാഹിൻ,എം എസ് മൊയ്തു മെമ്പർമാരായ സി വി ജെയിംസ്,അൻവർ ഗോളിയടുക്കം ,നാസിഫ എ കെ ജലീൽ, അസ്മിന ഹബീബ്,സോയ ലത്തീഫ്,അബ്ദുല്ല ഹാജി ഗോവ ,ലീല, നസീമ പി എം, പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി ഷാഹിദ അഫ്സൽ സീസ്ലു,സഫീന ഹുസൈൻ എന്നിവർ സംസാരിച്ചു ശേഷം ജി ഇ ഒ സുബൈദ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റസീന സി കെ സ്വാഗതവും എക്സ്റ്റൻഷൻ ഓഫീസർ സുഗുണകുമാർ നന്ദിയും പറഞ്ഞു

Hot Topics

Related Articles