Tuesday, April 21, 2026
spot_img

കാസർകോട് സെൻസസ്;ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു

ഭരതസെൻസസ് 2027 നടപടികളുടെ മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി ആരംഭിച്ചു.കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.സെൻസസ് 2027 പ്രവർത്തനം വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണവും സജീവ പങ്കാളിത്തവും ജില്ലാകളക്ടർ അഭ്യർത്ഥിച്ചു. കൃത്യമായ വിവരങ്ങൾ നൽകിയും ഉദ്യോഗസ്ഥരോട് സഹകരിച്ചും ഈ മഹത്തായ ദേശീയ ദൗത്യത്തെ വിജയിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു.
എ.ഡി.എം കെ.വി. ശ്രുതി അധ്യക്ഷത വഹിച്ചു .ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപറേഷൻസ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ടി. രാജ്കുമാർ കെ. സജിത് രാജ് എന്നിവർ ക്ലാസെടുത്തു .ജില്ലാതല സെൻസസ് ഓഫീസർമാർ ചാർജ്തല സെൻസസ് ഓഫീസർമാർ ചാർജ്തല അഡീഷണൽ സെൻസസ് ഓഫീസർമാർ ടെക്നിക്കൽ അസിസ്റ്റൻറ് മാർ എന്നിവർ ജില്ലാതല ട്രെയിനിങ്ങിൽ പങ്കെടുത്തു ഈ മാസം 22 വരെ ട്രെയിനിങ് തുടരും.
സെൻസസ് പ്രവർത്തനങ്ങൾ കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനായി മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.2026 ജൂലൈ ഒന്നു മുതൽ 30 വരെയാണ് വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനും വീടുകളുടെ സെൻസസിനുമുള്ള കണക്കെടുപ്പ് നടക്കുന്നത് 2027 ഫെബ്രുവരി മാസത്തിൽ ജനസംഖ്യ കണക്കെടുപ്പ് സംഘടിപ്പിക്കും.ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണ പൂർണ്ണമായും ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത്.
2027 സെൻസസിൽ ആദ്യമായി സെൽഫ് എന്യുമറേഷൻ രീതിയും അവതരിപ്പിക്കുകയാണ്. വ്യക്തികൾക്ക് വഴി സ്വന്തം വിവരങ്ങൾ സുരക്ഷിതമായി സമർപ്പിക്കാൻ 2026 ജൂണിൽ 15 ദിവസം അവസരം ഒരുക്കും.

Hot Topics

Related Articles