Tuesday, April 21, 2026
spot_img

സി.ബി.എസ്.ഇ റാങ്ക് ജേതാവിനെ കല്ലട്ര മാഹിൻ അനുമോദിച്ചു

എതിർത്തോട് : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ 499 മാർക്കുകൾ നേടി ‘ഓൾ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടോപ്പറായ’ എതിർത്തോട് അജക്കോടിലെ അൽക്ക സജിയെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് കാസർകോട് നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ കല്ലട്ര മാഹിൻ വീട്ടിലെത്തി അനുമോദിച്ചു.

ജില്ലക്ക് തന്നെ അഭിമാനമായ നേട്ടത്തിൽ മധുരം മുറിച്ച് ആഹ്ലാദം പങ്കിട്ടു. കല്ലട്ര മാഹിനിന്റെ സ്നേഹസമ്മാനമായി പേനയും നൽകി.

ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസന്തൻ അജക്കോട്, വൈസ് പ്രസിഡന്റ്‌ ജാസ്മിൻ കബീർ ചെർക്കളം, കാസർകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അൻവർ കോളിയടുക്കം, അനസ് എതിർത്തോട്, ഹാരിസ് ബെദിര, ഹുസൈൻ ബേർക്ക, അർഷാദ് എതിർത്തോട്, എം.എ അഷ്‌റഫ്‌, ഇബ്രാഹിം സി.എ, കബീർ ചെർക്കളം, ഹാഷിർ മൊയ്‌തീൻ, ലത്തീഫ് ഉമ്മർ, റാഷിദ്‌ വൈ, ശാഫി കാനം, ആഷിഫ് ഇ.എ, അബ്ദുൽ ഖാദർ സി.എ, ആഷിർ കപ്പണ, അജ്മൽ അഹമ്മദ്, ശാക്കിർ കുന്നിൽ, നാഫിഹ് സി.എൻ, അനിൽ, സജി ബാവിലേരി, കെ.ജി ജ്യോതി തുടങ്ങിയവർ സന്നിഹിതരായി.

Hot Topics

Related Articles