ചെർക്കള: എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ പഞ്ചായത്ത് പരിധിയിലെ നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടി നടത്തി വരുന്ന ‘കൂടെ’ പദ്ധതിയുടെ മൂന്നാമത് സ്കൂൾ പഠനോപകരണ വിതരണം ചെർക്കള ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് കല്ലട്ര മാഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് കാസർകോട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ബാസിത്ത് തായലിന്റെ സ്മരണാർത്ഥമാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും കരുത്തേകുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകാപരമാണെന്നും വിദ്യാഭ്യാസ മേഖലയിലെ ഇത്തരം ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ കല്ലട്ര മാഹിൻ പറഞ്ഞു.
ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റ് ജി.എസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ഖയ്യൂം ചെർക്കള സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷുക്കൂർ ചെർക്കള, സ്കൂൾ ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, വാർഡ് മെമ്പർ ഹാരിസ് തായൽ, പി.ടി.എ പ്രസിഡന്റ് മുനീർ പി. ചെർക്കള, എക്സിക്യൂട്ടീവ് അംഗങ്ങളായ കബീർ ചെർക്കളം, അബ്ബാസ് ബംബ്രാണി, ഉമ്മാലി ഖാളിവളപ്പിൽ, ജുനൈദ, മദർ പി.ടി.എ പ്രസിഡന്റ് സമീറ അബ്ബാസ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ സലാം ചെർക്കള, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ ചെർക്കള, ജനറൽ സെക്രട്ടറി സാലിഹ് എം.ഡി, കെ.എം.സി.സി ഭാരവാഹികളായ ഹബീബ് മൂല, റിസ്‌വാൻ ചേരൂർ, ഹനീഫ നോർത്ത്, സുമൈസ് ബദ്‌രിയ, എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം കപ്പണ എന്നിവർ സംസാരിച്ചു.
ഫോട്ടോ : എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കൂടെ’ സ്കൂൾ കിറ്റ് വിതരണ പരിപാടി കല്ലട്ര മാഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.


