കാസർകോട് : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കാസർകോട് നിയോജക മണ്ഡലം പരിധിയിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കാസർകോട് നിയോജക മണ്ഡലം എം.എൽ.എ കല്ലട്ര മാഹിനിന്റെ പദ്ധതിയായ ‘എം.എൽ.എ എക്സലൻസ് അവാർഡിന്റെ’ രജിസ്ട്രേഷൻ ആരംഭിച്ചു.
തളങ്കര ദഖീറത്ത് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് നേടിയ ഹസാ ഫാത്തിമയെ രജിസ്‌ട്രേഷൻ ചേർത്തു കൊണ്ട് കല്ലട്ര മാഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.


