കാസർകോട്:പുലിക്കുന്ന് ടൗൺ ഹാളിന് സമീപമുള്ള ഡയ ലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു.
ജനറൽ മെഡിസിൻ & ഡയബറ്റോളജി വിഭാഗത്തിൽ ഡോ. മൊയ്‌ദീൻ കുഞ്ഞി ഐ.കെ, കിഡ്നി & യൂറോളജി വിഭാഗത്തിൽ ഡോ. മൊയ്‌തീൻ നഫ്സീർ പാദൂർ, ജനറൽ സർജറി വിഭാഗത്തിൽ ഡോ. അനീസ് സാദിഖ്, ഡോ. ഹാതിം ഹുസ്സൈൻ, ഓർത്തോ വിഭാഗത്തിൽ ഡോ. റിയാസ് ടി. നാസർ, ഡോ. അർജുൻ എ.കെ, ഡെന്റൽ വിഭാഗത്തിൽ ഡോ. ആയിഷ തമീം, ഡയറ്റീഷ്യൻ ആയിഷ അഫ്ര എന്നിവരുടെ സൗജന്യ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായി.
ബ്ലഡ് പ്രഷർ, ഷുഗർ, ബി.എം.ഐ തുടങ്ങിയ സൗജന്യ പരിശോധനകൾക്കൊപ്പം ഡോക്ടർമാർ നിർദേശിച്ച ലാബ് ടെസ്റ്റുകൾ, സ്കാനിംഗ്, എക്‌സ്-റേ തുടങ്ങിയ സേവനങ്ങൾ പകുതി നിരക്കിൽ ലഭ്യമാക്കി.
ക്യാമ്പിൽ ഡോ. മൊയ്‌തീൻ നഫ്സീർ അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അൻവർ കോളിയടുക്കം ആശംസയും ഡോ. മൊയ്‌ദീൻ കുഞ്ഞി ഐ.കെ സ്വാഗതവും പറഞ്ഞു. ജനറൽ മാനേജർ മുഹമ്മദ് മൻസൂർ നന്ദിയും രേഖപ്പെടുത്തി.
കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 200-ലധികം രോഗികൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.


