Monday, May 25, 2026
spot_img

മേൽപ്പറമ്പ് മുനീറുൽ ഇസ്‌ലാംമദ്റസ:’ക്ലീൻക്യാമ്പസ്‌’ പ്രഖ്യാപനംനടത്തി

മേൽപ്പറമ്പ് : മുനീറുൽ ഇസ്‌ലാം മദ്റസയിൽ ‘ക്ലീൻ ക്യാമ്പസ്‌’ പ്രഖ്യാപനം നടത്തി. ബലി പെരുന്നാൾ അവധിയോടനുബന്ധിച്ചു ഇന്ന് ഞായറാഴ്ച രാവിലെ ചേർന്ന ഈദ് സന്ദേശ പ്രഭാഷണ വേദിയിൽ വെച്ചാണ് മാലിന്യ മുക്ത പരിസരം എന്ന ലക്ഷ്യത്തോടെ ‘ക്ലീൻ ക്യാമ്പസ്‌’ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
ഖത്തീബ് അബ്ദുൽ ഖാദിർ മുസ്‌ലിയാർ സ്മാരക ലൈബ്രറിയിൽ നടന്ന പരിപാടിയിൽ റെയിഞ്ച് പ്രസിഡന്റ് അഷ്‌റഫ്‌ റഹ്‌മാനി ചൗക്കി, മദ്റസാ മാനേജിങ് കമ്മിറ്റി കൺവീനർ അബ്ദു റഹ്‌മാൻ പട്ടാണി, പി.ടി.എ പ്രസിഡന്റ്‌ അഷ്‌റഫ്‌ കൗസർ എന്നിവർ സംയുക്തമായി പോസ്റ്റർ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ‘ക്ലീൻ ക്യാമ്പസ്‌’ പ്രഖ്യാപനം നടത്തിയത്.
അഷ്‌റഫ്‌ കൗസർ അധ്യക്ഷത വഹിച്ച പരിപാടി അബ്ദു റഹ്‌മാൻ പട്ടാണി ഉദ്ഘാടനം ചെയ്തു, സദർ മുഅല്ലിം മുഹമ്മദലി റഹീമി ആമുഖ പ്രഭാഷണവും, ഖത്തീബ് അഷ്‌റഫ്‌ റഹ്‌മാനി ചൗക്കി ഈദ് സന്ദേശ പ്രഭാഷണവും നടത്തി,
മദ്റസാ ലീഡർ മുഹമ്മദ്‌ റാഷിദ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ അവധി കാലയളവിൽ വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നടത്തിയ ‘വെക്കേഷൻ ചാലഞ്ച്’ വിജയികൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് നടന്നു.
റെയിഞ്ച് എസ്.ബി.വി ചെയർമാൻ റഫീഖ് യമാനി, ഉവൈസ് ഗസ്സാലി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി അഹ്‌മദ്‌ ബഷീർ നന്ദി പറഞ്ഞു.

Hot Topics

Related Articles