തെക്കിൽ പറമ്പ ഗവൺമെൻറ് യുപി സ്കൂളിൽ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

പൊയിനാച്ചി :കാസർകോഡ് വികസന പാക്കേജ് ഫണ്ടുപയോഗിച്ച് തെക്കിൽ പറമ്പ ഗവ. യു.പി. സ്കൂളിൽ നിർമിച്ച ബഹുനില മന്ദിരം അഡ്വ.സി. എച്ച് .കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ അബൂബക്കർ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ അബൂബക്കർ. ബി,പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊയിനാച്ചി
ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ദിലീപ് .ഡി, ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സക്കീനാ നജീബ് , അജന്ന പവിത്രൻ, ഷംസുദ്ദീൻ തെക്കിൽ, മെമ്പർമാരായ റീപ ഉണ്ണികൃഷ്ണൻ , മിനി ശശിധരൻ, എസ് .എം സി ചെയർമാൻ ശ്രീജിത്ത് കുമാർ എൻ. സി ,എം. പി .ടി.എ പ്രസിഡൻറ് ശരണ്യ ഉഷാന്ത്, എൻ.ബാലചന്ദ്രൻ, എം. മുരളീധരൻ, റഹിം ബണ്ടിച്ചാൽ രാധ . എ ,സുഹ്റ ടി.കെ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles