കാസർകോട്: ജില്ലയിലെ മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും
മുഴുവൻ പ്രവർത്തനങ്ങളും ഭാരവാഹികളുടെ വിവരങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു.
ഇതനുസരിച്ച് മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും വാർഡ്/ശാഖ കമ്മിറ്റികൾ മുതൽ ദേശീയ കൗൺസിൽ അംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ പ്രവർത്തനങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി ഐ.യു.എം.എൽ ഗ്രീൻ കണക്ട് എന്ന ആപ്പ് സജ്ജമായി.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വാർഡ്/ശാഖ തലം തൊട്ട് സംസ്ഥാന-ദേശീയ തല അംഗങ്ങളടക്കമുള്ളവരുടെ പേരും ഫോൺ നമ്പറും യഥാസമയം പാർട്ടി പ്രവർത്തകന്മാർക്ക് ലഭ്യമാകും.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വാർഡ്/ശാഖ തലം തൊട്ട് ജില്ലാ തലം വരെയുള്ള
പാർട്ടി പരിപാടികളും യോഗതീരുമാനങ്ങളും ഹാജർ വിവരങ്ങളും മറ്റും ആപ്പിൽ ലഭ്യമാകും.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലയിലെ മുഴുവൻ ഘടകങ്ങളുടെയും പെർഫോമൻസ് റിപ്പോർട്ട്, റാങ്കിംഗ്, എസ്.എം.എസ് സംവിധാനം എന്നിവ ആപ്പിലൂടെ ലഭ്യമാകും.
മുസ്ലിം ലീഗ് കാസർകോട് ജില്ലാ സംഘടന ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും
ആപ്പ് ലോഞ്ചിംഗും
ഒക്ടോബർ 13 തിങ്കളാഴ്ച്ച ഉച്ചക്ക് 02 മണിക്ക് കാസർകോട് ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി
പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിക്കും.
മുസ്ലിം ലീഗ് ജില്ലാ ടെക്നിക്കൽ വിംഗാണ് ഡിജിറ്റലൈസേഷൻ സംവിധാനവും ഐ.യു.എം.എൽ ഗ്രീൻ കണക്ട് ആപ്പും വികസിപ്പിച്ചെടുത്തത്.


