Friday, November 1, 2024
spot_img

കാസർകോട് സി.എച്ച് സെന്റർ സൗജന്യ ഡയാലിസിസ് സെന്റർ ഒക്ടോബർ 28ന് ഉൽഘാടനം ചെയ്യും

കാസർകോട്:മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച് സെന്ററിന്റെ നേതൃത്വത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉൽഘാടനം ഒക്ടോബർ 28ന് നടത്താൻ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പള ഗേറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സി.എച്ച് സെന്റർ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.കാസർകോട് വിൻടെച്ച് ആശുപത്രിയുമായി സഹകരിച്ചാണ് ഡയാലീസിസ് സെന്റർ പ്രവർത്തിക്കുന്നത്.പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായായി നൽകുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുക.പാവപ്പെട്ട രോഗികൾക്ക് ആശ്വാസകരമാകുന്ന രീതിയിൽ ഗവൺമെന്റ് ആശുപത്രികൾ കേന്ദ്രീകരിച്ച് വിവിധ സേവന പ്രവർത്തനങ്ങളാണ് കാസർകോട് സി.എച്ച് സെൻററിൻറെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്.യോഗത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി ജില്ലാ പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ട്രഷറർ പി.എം മുനീർ ഹാജി സി.എച്ച് സെൻറർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം സിറ്റിഗോൾഡ് ജനറൽ കൺവീനർ മാഹിൻ കേളോട്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഖാദർ ചെങ്കള,അഷ്റഫ് എടനീർ,അൻവർ ചേരങ്കൈ സംബന്ധിച്ചു.

Hot Topics

Related Articles