പള്ളിക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്;കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു,അപേക്ഷകളും ആക്ഷേപങ്ങളും ഒക്ടോബര്‍ അഞ്ച് വരെ സ്വീകരിക്കും

ഉദുമ:പള്ളിക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (ഹദ്ദാദ് നഗര്‍) ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ 20ന് പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുക. അപേക്ഷകളും ആക്ഷേപങ്ങളും ഒക്ടോബര്‍ അഞ്ച് വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 19ന് പ്രസിദ്ധീകരിക്കും.

Hot Topics

Related Articles