Thursday, November 28, 2024
spot_img

എൽഡിഎഫ് യോഗത്തിൽ എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി,നടപടിയില്ല

തിരുവനന്തപുരം:എൽഡിഎഫ് യോഗത്തിൽ എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി യോഗത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. അന്വേഷണ പരിധിയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്ന ശേഷം അതേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ നിലപാടി. ഇക്കാര്യം യോഗത്തില്‍ അജണ്ടയായി ഉണ്ടായിരുന്നില്ലെങ്കിലും രാഷ്ട്രീയ ജനതാദളാണ് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്. മുഖ്യഘടകക്ഷിയായ സിപിഐയും എഡിജിപിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടതുമുന്നണി യോഗ തീരുമാനം ഇതാണെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഘടകക്ഷികള്‍ വ്യക്തമാക്കി.

Hot Topics

Related Articles