ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനം,പൂർണ റിപ്പോർട്ട് കൈമാറാൻ നിർദേശം

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായിഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാരിന്റെ മറുപടി. എസ്ഐടിക്ക് അന്വേഷണ റിപ്പോ‍ർട്ട് കൈമാറാൻ കോടതി നിർദ്ദേശിച്ചു. സമ്പൂര്‍ണ്ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Hot Topics

Related Articles