കാസർഗോഡിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ തുടർച്ച നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് വോട്ട് അഭ്യർത്ഥന. റെയിൽവേ രംഗത്തെ വികസന പ്രവർത്തനങ്ങളും,എംപി ഫണ്ട് വിനിയോഗത്തിലെ സമ്പൂർണ്ണതയും ചൂണ്ടിക്കാണിച്ച് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുമ്പോൾ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കനത്തചൂടിനെ വകവെക്കാതെ സ്വീകരണ കേന്ദ്രങ്ങളിൽ ജനം തടിച്ചു കൂടുകയാണ്.
യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണം കാസർഗോഡ് ബേള സെന്റ് മേരീസ് പള്ളിയിൽ ഞായറാഴ്ച കുർബാന കഴിഞ്ഞിറങ്ങിയ വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ച് തുടങ്ങി. നാരമ്പാടി
സെന്റ് ജോൺസ് ദേ ബ്രിട്ടോ ചർച്ചിലെത്തി വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ചു.
രിഫാഹ് യ്യ ജുമാ മസ്ജിദ് സന്ദർശിച്ചു
കാസർഗോഡ് നിയോജകമണ്ഡലത്തിലെ ചെങ്കള , മഞ്ചേശ്വരത്തെ മംഗൽപ്പാടി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തി.
യുഡിഎഫ് നേതാക്കളായ എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷറഫ് എംഎൽഎ,
കെ നീലകണ്ഠൻ,സി ടി അഹമ്മദലി,അഷ്റഫ് അലി,
സി വി ജെയിംസ്,എംപി യൂസഫ്,ടി എ മൂസ,എം അബ്ബാസ്,
മാഹിൻ കേളോട്ട്, കെ ഖാലിദ്,എ ഗോവിന്ദൻ നായർ,നാഷണൽ അബ്ദുള്ള,സാജിദ് മൗവ്വൽ,അസീസ് മരിക്കെ, മഞ്ജുനാഥ് ആൽവ, ഡിഎംകെ മുഹമ്മദ്,
അർഷാദ് വോർക്കാടി,
അസീസ് കളത്തൂർ,
കാദർ ബദ്രിയ,പുരുഷോത്തമൻ നായർ, അബ്ദുൽ റസാക്ക്,
കരിവെള്ളൂർ വിജയൻ, അബ്ദുള്ള കുഞ്ഞി ചെർക്കള, മൂസ ബി ചെർക്കള, ജലീൽ എരുതുംകടവ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം ഉണ്ടായിരുന്നു.