കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ബ്രോഷർ പ്രകാശനം ചെയ്തു

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ബ്രോഷർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു…

​തിരുവനന്തപുരം: കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിക്കുന്ന, ബ്ലോക്ക് പരിധിയിലെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ‘ഇൻഡിപെൻഡൻസ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെന്റ്’ 2026 ഓഗസ്റ്റ് 8-ന് രാവിലെ 9 മണി മുതൽ ചെർക്കള നൂൺ അറീനയിൽ വച്ച് നടക്കും. കാസർകോട് ബ്ലോക്ക് പരിധിയിലെ പ്രമുഖരായ 16-ഓളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

​സ്കൂൾ വിദ്യാർത്ഥികളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുക, കായികബോധം ഉണർത്തി പുത്തൻ കായിക പ്രതിഭകളെ വാർത്തെടുക്കുക, സർക്കാർ ജീവനക്കാർക്കിടയിൽ കൂട്ടായ്മയും ആരോഗ്യകരമായ കായിക സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

​പരിപാടിയുടെ ബ്രോഷർ തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല, കാസർകോട് എം.എൽ.എ കല്ലട്ര മാഹിന് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള, വൈസ് പ്രസിഡന്റ് ഉഷ അർജുൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഷറഫ് കർള, മറിയാ മാഹിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻവർ സാദത്ത്, സി. വി. ജെയിംസ്, അഡ്വ. നാസിഫ ജലീൽ, സോയാ ലത്തീഫ്, സക്കീന അബ്ദുള്ള ഹാജി, അസ്മിന ഹബീബ് എന്നിവരും, സാംസ്കാരിക-പൊതുപ്രവർത്തന മേഖലയിലെ പ്രമുഖരായ മാഹിൻ കേളോട്ട് , അഷറഫ് എടനീർ, മജീദ് ചെമ്പരിക്കെ തുടങ്ങിയവരും പങ്കെടുത്തു.

Hot Topics

Related Articles