Wednesday, November 27, 2024
spot_img

സിപിഎം ബിജെപിയിൽ ലയിക്കുന്നതാണ് അഭികാമ്യം തളങ്കര പ്രദേശത്തെ സിപിഎം സ്ഥാനാർത്ഥി അപമാനിച്ചതിൽ രൂക്ഷ വിമർശനവുമായി കല്ലട്ര മാഹിൻ ഹാജി

കാസർകോട്: തളങ്കര പ്രദേശത്തെ സിപിഎം സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ മാസ്റ്റർ അപമാനിച്ചതിൽ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി

കാസർകോട് എവിടേയും മതം നോക്കി വോട്ട് ചെയ്യുന്നതായി അറിവില്ല, ഒരുപക്ഷേ സിപിഎമ്മുകാർ ചെയ്യുന്നുണ്ടാവാം.

ബഹുഭൂരിപക്ഷം മുസ്ലിം വോട്ടർമാർ തിങ്ങിപ്പാർക്കുന്ന
തളങ്കരയേയും ഹസ്രത്ത് മാലിക് ദീനാർ അന്തിയുറങ്ങുന്ന മണ്ണും ഒരിക്കലും വർഗീയമല്ല,, മാനവ സൗഹർദത്തിൻ്റെയും , മാനവ മൈത്രിയുടെയും ഈറ്റില്ലമാണ് തളങ്കരയും കാസർകോടുമെല്ലാം , നാല് വോട്ടിന് വേണ്ടി നിങ്ങളുടെ നെറി കെട്ട രാഷ്ട്രീയം ഇവിടെ നടക്കില്ല

പരസ്പരം മതചിഹ്നങ്ങൾ കാണുമ്പോൾ വിളറി പിടിക്കാൻ വെമ്പി നിൽക്കുന്നവരല്ല ഇന്നാട്ടിലെ ജനങ്ങൾ,
എന്നിരിക്കെയാണ് തളങ്കരയിലേക്ക് പര്യടനത്തിനെത്തുന്ന സ്ഥാനാർത്ഥി കയ്യിലെ ചരട് മുറിക്കുന്നതും കുറി മായ്ച്ച് മുണ്ട് ഇടത്തോട്ടുടുക്കുന്ന പ്രചാരണ വീഡിയോ സിപിഎം പുറത്തിറക്കുന്നത്. എന്തുമാത്രം മുൻവിധിയും കാപട്യവുമാണ് ഇവരെ നയിക്കുന്നത്
മതം പറഞ്ഞ് ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ ഇവിടെ ബിജെപി ഉണ്ട് എന്നിരിക്കെ ഇത്തരത്തിൽ തരം താണ പ്രചരണം നടത്തുന്ന സിപിഎം ബിജെപിയിൽ ലയിക്കുന്നതാണ് അഭികാമ്യമെന്നും കല്ലട്ര മാഹിൻ ഹാജി പറഞ്ഞു

Hot Topics

Related Articles