Saturday, February 7, 2026
spot_img

കാസർകോട് ജില്ലാ മുസ്ലിം ലീഗിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു,ഫെബ്രുവരി 8 ന് പാണക്കാട് സാദിഖലി തങ്ങൾ തറക്കല്ലിടും

കാസർകോട്:കാസർകോട് ജില്ലാ മുസ്ലിം ലീഗിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു
ഫെബ്രുവരി 8 ന് 4.30 മണിക്ക് പാണക്കാട് സാദിഖലി തങ്ങൾ തറക്കല്ലിടും കാസർകോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്താണ് പുതിയ ഓഫീസ് നിർമിക്കുക
അത്യാധുനിക സൗകര്യങ്ങളോട് കൂടി 45000 സ്ക്വയർ ഫീറ്റിലാണ് പുതിയ ആസ്ഥാന മന്ദിരം വരിക
മുസ്ലി ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുന്ന ചടങ്ങിൽ
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ,സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. എം.എ. സലാം, ട്രഷറർ സി.ടി. അഹമ്മദലി, ജില്ലാ ചുമതലക്കാരായ സംസ്ഥാ വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുല്ല, സെക്രട്ടറി പാറക്കൽ അബ്ദുല്ല എന്നിവരും മുസ്ലിം ലീഗ് ഭാരവാഹികളും എം, എൽ.എ. മാരും സംബന്ധിക്കുമെന്ന്
പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയും.
ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനും അറിയിച്ചു

Hot Topics

Related Articles