Thursday, November 28, 2024
spot_img

നവകേരള സദസിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണന, സമയ ബന്ധിതമായി പരിഹാരം കാണും: മന്ത്രി കെ.രാജൻ

നവകേരള സദസിൽ ലഭിച്ച പരാതികൾ തീർപ്പാക്കാൻ യോഗം വിളിച്ച് റവന്യുമന്ത്രി കെ രാജൻ. കളക്ടർമാരുടെയും ആർഡിഓമാരുടെയും യോഗം ഉച്ചക്ക് ഒന്നിന് ഓൺലൈനായി നടക്കും. പരാതികൾക്ക് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.

നവകേരള സദസിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണനയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസിൽ പരാതി നൽകിയവരുണ്ട്. സർക്കാറിന് കിട്ടുന്ന എല്ലാ പരാതികൾക്കും മറുപടി നൽകും.നവകേരള സദസ് ലോകത്തിന് മുന്നിൽ കേരളം വെച്ച പുതിയ മോഡലാണെന്നും, പരിപാടിക്കെതിരെ പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസും പറഞ്ഞു.

Hot Topics

Related Articles