സർഫാറാസിൻ്റെ മരണത്തിന് ഉത്തര വാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം:കല്ലട്ര മാഹിൻ ഹാജി

കാസർകോട്:പോലീസ് അനാസ്ഥ മൂലം ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ വിദ്യാർത്ഥി ഫർഹാസ് മരണപ്പെടാൻ ഇടയാ ക്കിയ സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെകൊലക്കുറ്റത്തിന് കേസ് എടുക്കണ മെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട്കല്ലട്രമാഹിൻഹാജി ആവശ്യപ്പെട്ടു.
ഓണം ആഘോഷത്തി ൽ പങ്കെടുത്ത് ജുമുഅ നിസ്കാരത്തിന് കൂട്ടുകാരോടൊപ്പം കാറിൽ പള്ളിയിൽ പോവു ന്നതിനിടെ പോലീസ് കൈ കാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെടുകയും നിർത്തിയപ്പോൾ ഡോറിലേക്ക് ചവിട്ടി മർദ്ധിക്കുകയും ചീത്തവിളിക്കുകയും ചെയ്പ്പോൾ പേടിച്ച് വിരണ്ട കുട്ടികൾ കാറോടിച്ച് പോകവെ പോലീസ്ജീപ്പിൽ ആറ് കിലോമീറ്ററോളം പിന്തുട രുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞത്.

പരിക്ക് പറ്റിയ കുട്ടികൾ മംഗലാപുരത്ത് ചികിത്സ തേടിയെങ്കിലും ഫർഹാസ് മരണ പ്പെടുക യാണുണ്ടായത്.
സംഭവങ്ങളുടെ
സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടിക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Hot Topics

Related Articles