Thursday, November 28, 2024
spot_img

അനധികൃത ഭൂമി കേസ് പി വി അൻവറിന് തിരിച്ചടി;ഭുമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

എറണാകുളം:അനധികൃത ഭൂമി കേസിൽ പി വി അൻവറിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. സാവകാശം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. പി വി അൻവറിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകി

ഇന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്ന് സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടിൾ ഉൾപ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നൽകണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാറിന് നിർദ്ദേശം നൽകി.

Hot Topics

Related Articles