ശ്രദ്ധേയമായി എസ്.കെ.എസ്.എസ്.എഫ് സത്യധാര കാസർകോട് ജില്ലാ കൺവെൻഷൻ

കാസർകോഡ്:എസ്.കെ.എസ്.എസ്.എഫ് ന്റെ മുഖപത്രമായ സത്യധാരയുടെ പ്രചാരണം ലക്ഷ്യമിട്ട് അണങ്കൂരിൽ സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് സത്യധാര കാസർകോട് ജില്ലാ കൺവെൻഷൻ ശ്രദ്ധേയമായി.

സമൂഹത്തില്‍ വേരൂന്നികൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകളെ പേന കൊണ്ട്‌ ശക്തമായെതിര്‍തും സമൂഹത്തിന്‌ ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന്‌ രക്ഷ നല്‍കിയും അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചും കാലങ്ങള്‍ക്കനുസൃതമായ മറ്റങ്ങളിലുടെ പ്രയാണം തുടരുന്ന സത്യധാരയെ കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.ജില്ലാ കൺവെൻഷൻ സത്യാധാര സ്റ്റേറ്റ് സമിതി അംഗം റസാഖ് അർഷദി ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ സിനാൻ അൽ അസ്ഹരി മൊഗ്രാൽപുത്തൂർ അധ്യക്ഷവഹിച്ചു.ജില്ലാ കൺവീനർ ബഷീർ മൊവ്വാൽ സ്വാഗതം പറഞ്ഞു.ജില്ലാ സമിതി അംഗങ്ങളായ ബഷീർ ഫൈസി ഉപ്പള, കരീം ഫൈസി ആരിക്കടി തുടങ്ങിയവർ ആശംസാർപ്പിച്ച് സംസാരിച്ചു.അഡ്വ:ഹാരിസ് നിസാമി അന്നടുക്ക നന്ദി പറഞ്ഞു.

Hot Topics

Related Articles