പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കോഴിക്കോട്, തിരുവനന്തപുരം സെക്ടറിലേക്ക് പ്രതിദിന സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുന്നു. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്.

അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരികെ 10.05ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.55ന് അബുദാബിയിലെത്തും. 198 സീറ്റുകളുള്ള വിമാനമാണ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരിൽ എത്തും. തിരികെ രാത്രി 9.30ന് പുറപ്പെട്ട് അർധരാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. പുതിയ സർവീസുകൾക്കായി ദുബായിൽ നിന്ന് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് എടുക്കുന്ന സമയത്തു തന്നെ ബസ് സേവനവും ബുക്ക് ചെയ്യണം. 

Hot Topics

Related Articles