താലൂക്ക് എന്‍.എസ്.എസ്.യൂണിയന്‍ അനുമോദനയോഗം നടത്തി

കാസറഗോഡ്: താലൂക്ക് എന്‍.എസ്.എസ്.യൂണിയനിലെ കരയോഗ അംഗങ്ങളുടെ മക്കളില്‍ പ്ലസ് ടു പരീക്ഷയില്‍ ഐല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും ഡിഗ്രി, പി.ജി. റാങ്ക്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവരെയും ഉപഹാരം നല്‍കി അനുമോദിച്ചു. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ഉന്നതവിജയികളെ റിട്ട ജില്ലാ ജഡ്ജ് എ.ശങ്കരന്‍ നായരും ബേക്കല്‍ ഡി.വൈ.എസ്.പി. പി.കെ.സുനില്‍ കുമാറും അനുമോദിച്ചു. വനിതാ യൂണിയന്‍ പ്രസിഡണ്ട് സ്മിതാ ബാലകൃഷ്ണന്‍, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് സി.ഭാസ്‌കരന്‍ നായര്‍ സംസാരിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി യു.രാജഗോപാലന്‍ സ്വാഗതവും താലൂക്ക് യൂണിയന്‍ അംഗം ഗിരീഷ് പി.നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

Hot Topics

Related Articles