മുംബൈയിൽ നടന്ന ദേശീയ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കാസർകോട് സ്വദേശിക്ക് ആദ്യ അഞ്ചിൽ ഇടം

കാസർകോട്: മുംബൈയിൽ നടന്ന മസിൽ മാനിയ ഇന്ത്യ നാച്വറൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് 2026–27-ൽ മെൻസ് ഫിസിക് ജൂനിയർ വിഭാഗത്തിൽ ആദ്യ അഞ്ചിൽ ഇടം നേടി കാസർകോട് ചെമ്മനാട് സ്വദേശി സാഹിദ് അഹമ്മദ്.
ബദറുദ്ദീൻ–ഷാബാന ദമ്പതികളുടെ മകനാണ് സാഹിദ്. മാലിക് ദീനാർ ഗ്രാജ്വേറ്റ് സ്റ്റഡീസിൽ ബി.ബി.എ (ടി.ടി.എം) രണ്ടാം വർഷ വിദ്യാർഥിയാണ്. മേൽപ്പറമ്പിലെ എസ്.കെ. യൂണിസെക്സ് ജിമ്മിലാണ് പരിശീലനം നടത്തുന്നത്.
ദേശീയതലത്തിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആദ്യ അഞ്ചിൽ ഇടം നേടിയ സാഹിദിന്റെ നേട്ടം ചെമ്മനാടിനും കാസർകോടിനും അഭിമാനമായി.

Hot Topics

Related Articles