Friday, April 24, 2026
spot_img

കാരുണ്യത്തിന്റെ തണലൊരുക്കി ദുബായ് മലബാർ സാംസ്കാരിക വേദി


കുമ്പള:പ്രവാസലോകത്തും ജന്മനാട്ടിലും കാൽനൂറ്റാണ്ടിലേറെയായി കാരുണ്യത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കൈവിളക്കായി തെളിഞ്ഞു നിൽക്കുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദി, മഞ്ചേശ്വരത്തിന്റെ മണ്ണിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്നേശം വിളിച്ചോതി ഇഫ്താർ സ്‌നേഹ വിരുന്നൊരുക്കി. തുളുനാടിന്റെ വികസന നായകനും മതേതരത്വത്തിന്റെ കാവലാളുമായിരുന്ന ചെർക്കളം അബ്ദുള്ള സാഹിബിന്റെ ജ്വലിക്കുന്ന സ്മരണ പുതുക്കി, ബാംഗ്ലൂർ അൽഫാലഹ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ റംസാൻ റിലീഫും ‘ഇഫ്താർ സ്നേഹവിരുന്നും’ സംഘടിപ്പിച്ചത്.

നാടിന്റെ സാമൂഹിക പൈതൃകം കാത്തു സൂക്ഷിക്കാനും ചെർക്കളം അബ്ദുള്ള സാഹിബ് പകർന്നു നൽകിയ മനുഷ്യത്ത്വ ത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യത്തോടെയാണ്
‘ചെർക്കളം അബ്ദുള്ള തുളുനാടിന്റെ ഇതിഹാസ പുരുഷൻ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചത്.

സംഗമം കുമ്പള റോയൽ ഖുബ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങ് വ്യവസായ പ്രമുഖനും മലബാർ കലാ സാംസ്‌കാരിക വേദിയുടെ മുഖ്യ രക്ഷാദികാരിയുമായ കല്ലട്ര മാഹിൻ ഹാജി ഉത്ഘാടനം ചെയ്തു.

എ കെ എം അഷ്‌റഫ്‌ എം എൽ എ മുഖ്യ അതിഥിയായി, കർണാടക മിനിമം വേതന ബോർഡ് ചെയർ മാൻ ടി എം ഷാഹിദ് തെക്കിലിനെ ആദരിച്ചു ,കല, കായികം, സാമൂഹികം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളായ തുളു നാട്ടിൽ നിന്നും ആദ്യമായി വിമാനം പറത്താൻ അവസരം ലഭിച്ച കോഴ്സ് പാസായ ക്യാപ്റ്റൻ മുഹമ്മദ്‌ അസ്സാ, സന്തോഷ് ട്രോഫി താരം ദിൽഷാദ് മൊഗ്രാൽ, അഡ്വ. നാസിഫ ജലീൽ, കരാട്ടെ താരം മുഹമ്മദ്‌ റഫീൻ റാഫി തുടങ്ങിയവരെ അനുമോദിച്ചു.

​കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാനും, നാടിന്റെ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കാനും മുൻപന്തിയിലുള്ള പ്രമുഖർ സംബന്ധിച്ചു.

മർഹും ചെർക്കളം അബ്ദുള്ള ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനരും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു, എ കെ ആരിഫ് അഡ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി ചെർക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, റിട്ട: അഡിഷണൽ എസ് പി ടി പി രഞ്ജിത്ത്, റിട്ട: സബ് ഇൻസ് പെക്റ്റർ ബാബു തൊമസ്, പ്രമുഖഎഴുത്ത് കാരൻ കെ എം അബ്ബാസ് നിസാർ മൊഗ്രാൽ. മാഹിൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പഞ്ചാത്ത് അംഗം അസീസ് കളത്തൂർ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ അർജുൻ, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാനാ നജീബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻമാരായ ഹനീഫ് മഞ്ചേശ്വരം, മറിയ മാഹിൻ, അംഗങ്ങളായ അൻവർ കോളി യടുക്കം, അസീസ് മെരിക്കെ, കാദർ മാന്യ, പ്രഥ്വി രാജ് ഷെട്ടി, നസീമ, സോയ ലത്തീഫ്, സായിദ, അഫ്സൽ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പരമുഖർ ആയ ലക്ഷമണ പ്രഭു, സത്താർ ആരിക്കാടി, മഞ്ജു നാഥആൾവ, താജുദ്ദിൻ മൊഗ്രാൽ, ഫാറൂഖ് ഷിറിയ, അബ്ദുള്ള താജ്, റഫീഖ് പണത്തൂർ, ലത്തീഫ് ആദൂർ നാസർ ചെർക്കളം. കബീർ ചെർക്കളം ബി എ റഹിമാൻ, മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ, നൂർ ജമാൽ, റഫീഖ് അബ്ബാസ്, സമീർ കുമ്പള, ഫവാസ് കോഹിനൂർ തുടങ്ങിയവർ സംബന്ധിച്ചു.
കെ വി യുസഫ് നന്ദി പറഞ്ഞു.

Hot Topics

Related Articles