Saturday, February 7, 2026
spot_img

കാവി പുരണ്ട പാഠപുസ്തകം;പി.എം ശ്രീ പദ്ധതിക്കെതിരെ എം.എസ്.എഫ് പ്രതിഷേധം

കാസർകോട് :ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ കേന്ദ്ര സർക്കാറിന്റെ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ ധാരണയായ സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് കാവി പുരണ്ട പാഠപുസ്തകങ്ങളുയർത്തിപ്പിടിച്ച് എം.എസ്.എഫ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു.

പാഠ്യ വിഷയങ്ങളിൽ ആർ.എസ്.എസ് അജണ്ട ഒളിച്ചു കടത്താനും വിദ്യാഭ്യാസ മേഖലയെ കച്ചവടവത്ക്കരിക്കാനും വാതിൽ തുറന്നിടുന്ന പി.എം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ സയ്യിദ് താഹ ചേരൂർ, സലാം ബെളിഞ്ചം, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹാഷിർ മൊയ്‌തീൻ, വൈസ് പ്രസിഡന്റ്‌ അസ്ഫർ മജൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Hot Topics

Related Articles