
ബോവിക്കാനം:32 മത് എസ് എസ് എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവ് മർഹൂം ബെള്ളിപ്പാടി മൊയ്തു ഹാജി നഗറിൽ സമാപിച്ചു.
13 യൂണിറ്റുകളിൽ നിന്നായി 200 ഓളം പ്രതിഭകൾ മറ്റൊരുക്കി.
305 പോയിൻറ് നേടി ആലൂർ യൂണിറ്റ് തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായി, പൊവ്വൽ യൂണിറ്റിന് രണ്ടാം സ്ഥാനവും, ബോവിക്കാനം യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സമാപന സമ്മേളനം
സെക്ടർ പ്രസിഡൻറ് സത്താർ ഹിമമി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് മുള്ളേരിയ സോൺ ജനറൽ സെക്രട്ടറി സവാദ് ആലൂർ ഉദ്ഘാടനം ചെയ്തു. ആസിഫ് ബെള്ളിപ്പാടി, നൗഷാദ് ഹിമമി, റഊഫ് ഹിമാമി,കബീർഹിമമി സഖാഫി ബോവിക്കാനം, അഹമ്മദ് മുസ്ലിയാർ ബോവിക്കാനം,
അഷ്റഫ് മൂലടുക്കം,ഹനീഫ് സഖാഫി,ഇസ്മായിൽ ആലൂർ , അബ്ദുല്ല മാഷ്, റൗഫ് ഹിമമി സഖാഫി, ഹാഫിള് അബ്ദുറഹ്മാൻ, ഇർഷാദ് ആലൂർ, സീനാൻ, നിസാം ബോവിക്കാനം,നിസാർ ബെള്ളിപ്പാടി, തുടങ്ങിയവർ സംബന്ധിച്ചു.


