Monday, August 25, 2025
spot_img

പരപ്പ ബ്ലോക്കിന് ലഭിച്ച ദേശീയ പുരസ്കാരം ജില്ലാ കളക്ടർ പ്രധാനമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി

കാസർഗോഡ് ജില്ലയിലെ പരപ്പ ആസ്പിറേഷൻ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ്- 2024 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐഎഎസ് ഏറ്റുവാങ്ങി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സ്വീകരിച്ചത്. പരപ്പ ആസ്പിറേഷനൽ ബ്ലോക്കിൽ ദേശീയ ശ്രദ്ധ നേടുന്ന വിധം വിവിധ മേഖലകളിൽ നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്
മികച്ച ആസൂത്രണത്തിൽ വികസന ക്ഷേമപ്രവർത്തന ത്തിലെ വിടവുകൾ കണ്ടെത്തി പരിഹരിച്ച് പരപ്പ ബ്ലോക്ക് നിർണായകമായ നേട്ടമാണ് കൈവരിച്ചത്.462 ആസ്പിറേഷൻ ബ്ലോക്കുകളിൽനിന്നാണ് പൊതു ഭരണ മികവിനുള്ള പുരസ്കാരത്തിന് പരപ്പ ബ്ലോക്ക് അർഹത നേടിയത്.

Hot Topics

Related Articles