മഹർജാൻ ഉദുമ ഫെസ്റ്റ് എൻട്രി കൂപ്പൺ ഒന്നാം സമ്മാനം തിരുവനന്തപുരം വർക്കല സ്വദേശി രാജീവ് പദ്മനാഭന്

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ സംഘടിപ്പിച്ച മഹർജാൻ ഉദുമ ഫെസ്റ്റിന്റെ എൻട്രി കൂപ്പൺ ഒന്നാം സമ്മാനമായ മാരുതി സെലേറിയോ കാർ തിരുവനന്തപുരം വർക്കല സ്വദേശി രാജീവ് പദ്മനാഭന് ലഭിച്ചു.കാറിന് പുറമെ സ്വർണ നാണയം , സ്മാർട്ട് ഫോൺ തുടങ്ങി മുപ്പതോളം മറ്റു സമ്മാനങ്ങളും എൻട്രി കൂപ്പണിലൂടെ വിജയികൾക്ക് ലഭിച്ചു. അൽ സാബി ഗ്രൂപ്പ്‌ മീഡിയ മാനേജർ സിബി കടവിൽ വിജയിക്കുള്ള കാറിന്റെ താക്കോൽ കൈ മാറി.മഹർജാൻ ഫെസ്റ്റ് സ്വാഗത സംഘം ചെയര്മാൻ നൗഷാദ് മിഹ്രാജ് , ജനറൽ കൺവീനർ ഹനീഫ് മീത്തൽ മാങ്ങാട് , ഫിനാൻസ് ചെയര്മാന് പൊവ്വൽ അബ്ദുൽ റഹ്മാൻ , കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹബീബ് ചെമ്മനാട് ,രക്ഷാധികാരി സലാം ആലൂർ , വൈസ് ചെയര്മാന്മാരായ ആബിദ് ഉദുമ , കബീർ ചെമ്പിരിക്ക സംബന്ധിച്ചു .

Hot Topics

Related Articles