ഉദുമ:പാവപ്പെട്ടവരുടെ
ക്ഷേമം ഉറപ്പുവരുത്താൻ തദ്ദേശ തിരഞ്ഞടുപ്പിൽ
യു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ലീഡേഴ്സ് കോൺക്ലേവ് ‘ഒരുക്കം
2025′ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വാർഡ് വിഭജന ത്തിൽ സിപിഎം സെല്ലിൽ പെട്ട ഉദ്യോഗസ്ഥരെ ഉപയോഗ പ്പെടുത്തി പല പഞ്ചായത്തിലും എൽഡിഎഫിന് അനുകൂല മാക്കിമാറ്റി യിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളിൽ തദ്ദേശ ഭരണത്തിൽ സിപിഎം
അടിച്ചേൽപ്പിച്ച സെൽ ഭരണ ത്തിനെതിരെ ബഹുജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണെന്ന് കല്ലട്ര ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ പ്രവർത്തകരെ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് പിൻവാതിൽ നിയമനത്തിലുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പാർട്ടി ഓഫീസാക്കി മാറ്റി യതിനെതിരെ പ്രതിഷേധമുയരുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾനഗറിൽ സംസ്ഥാന ട്രഷറർ സിടി. അഹമ്മദലി പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി സ്വാഗ്രതം പറഞ്ഞു.
ആനുകാലിക സാഹചര്യ ത്തിൽ മുസ്ലിം ലീഗിന്റെ പ്രസക്തി എന്ന വിഷയത്തിൽ അബ്ദുസമദ് പൂക്കോട്ടൂരും, സംഘടന – സംഘാടനം എന്ന വിഷയത്തിൽ ഹസിം ചേമ്പ്രയും ക്ലാസ് അവത രിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ഇ എ. ബക്കർ പ്രസംഗിച്ചു. അബ്ദുല്ല കുഞ്ഞി കിഴൂർ,സോളാർ കുഞ്ഞഹമ്മദ് ഹാജി,
സിഎച്ച്.അബ്ദുല്ല പരപ്പ സംബന്ധിച്ചു.സമാപന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി എ.അബദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എബി. ശാഫി പ്രസംഗിച്ചു. ഹാരിസ് തൊട്ടി,
ഖാദർ കാത്തിം,എംകെ. അബ്ദുൾ റഹിമാൻ ഹാജി, മുഹമ്മദ് കുഞ്ഞി പെരുമ്പള സംബന്ധിച്ചു.
ഷറീഫ് കൊടവഞ്ചി,ടിഡി. കബീർ,മജീദ് ചെമ്പിരിക്ക, സിദ്ദിഖ് പള്ളിപ്പുഴ,മൻസൂർ മല്ലത്ത്,റൗഫ് ബാവിക്കര ഗ്രൂപ്പ് തല ചർച്ചകൾ ക്രോഡീകരിച്ച് അവതരിപ്പിച്ചു.ട്രഷറർ ഹമീദ് മാങ്ങാട് നന്ദി പറഞ്ഞു.