Wednesday, March 25, 2026
spot_img

സ്വച്ഛത ഹി സേവ 2024; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

കാസര്‍കോട്: ‘സ്വച്ഛത ഹി സേവ 2024’ അനുബന്ധിച്ച് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് തിരുവാതിരയും ഫ്യൂഷന്‍ ഡാന്‍സും അവതരിപ്പിച്ചു. പടിഞ്ഞാറ് സിറാജുല്‍ ഹുദാ മദ്രസയിലെ കുട്ടികള്‍ ദഫ് മുട്ട് അവതരിപ്പിച്ചു. കൂടാതെ പാര്‍ക്കിംഗ് ഏരിയ ശുചീകരിച്ചു. സ്റ്റേഷന്‍ സൂപ്രണ്ട് മനോജ് കുമാര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ കതിരേഷ് ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി ദേവി, കേരള റെയില്‍വേ പൊലീസ് വിഭാഗം ഉദ്യോഗസ്ഥന്‍ മഹേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷത്തുല്‍ ആഫില എന്നിവര്‍ പ്രസംഗിച്ചു. സ്വച്ഛത ഹി സേവയുടെ ഭാഗമായി പതിനേഴാം തീയതി മുതല്‍ സ്റ്റേഷനില്‍ വിവിധ രീതിയില്‍ ഉള്ള ശുചീകരണ പരിപാടികള്‍ നടന്നു വരികയാണ്.

Hot Topics

Related Articles