Thursday, November 28, 2024
spot_img

അബുദാബി ഉദുമ മണ്ഡലം കെഎംസിസി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി ഉദുമ മണ്ഡലം കെഎംസിസി ഒരുവർഷത്തെ കർമ്മ പദ്ധതിയായ തവജ്ജുദ് ന്റെ ഭാഗമായി നടത്താൻ തിരുമാനിച്ച മഹർജാൻ ഉദുമ ഫെസ്റ്റിന്റെ പ്രചാരണർത്ഥം എൽ എൽ എച്ച് ഹോസ്പിറ്റൽ അബുദാബിയുമായി സഹകരിച്ച് വൻഡേ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ പത്തു മണി മുതൽ വൈകുന്നേരം 5 മണി വരെ നീണ്ട ക്യാമ്പിൽ അബുദാബിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റി ഇരുപതോളം ആൾക്കാർ പങ്കെടുത്തു.
അനാരോഗ്യകരമായ ജീവിത ശൈലികളിലൂടെ ഉണ്ടാവുന്ന രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി രക്തം , മൂത്രം എന്നിവ പരിശോധിച്ച് ഷുഗർ , പ്രഷർ , കൊളസ്‌ട്രോൾ പോലെയുള്ളവയുടെ അളവുകൾ മനസ്സിലാക്കി ആവിശ്യമുള്ളവർക്ക് ഡോക്ടറുടെ കൺസൾട്ടൻസി സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു.

അബുദാബി കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് നൗഷാദ് മിഹ്റാജ് ആദ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ പികെ അഹ്മദ് ബല്ലാകടപ്പുറം ഉൽഘടനം ചെയ്തു.കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദുൽ അസിസ് കീഴൂർ , ജില്ലാ സെക്രട്ടറി ഹനീഫ മിത്തൽ മാങ്ങാട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദ , മുൻ ജില്ലാ പ്രസിഡണ്ട് അബുൽ റഹ്മാൻ പൊവ്വൽ, എൽ എൽ എച്ച് അബുദാബി അഡ്മിനിസ്ട്രേഷൻ ഓഫീസർ സലിം,ഷാഫി നാട്ടക്കൽ, മനാഫ് കുണിയ, ഇല്യാസ് പാറപ്പള്ളി, കബീർ ചെമ്പരിക്ക, റൗഫ് ഉദുമ, സാദിക്ക് മൂന്നാം കടവ് എന്നിവർ സംസാരിച്ചു, മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാസർ കോളിയടുക്കം സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഹബീബ് ചെമ്മനാട് നന്ദിയും പറഞ്ഞു.

Hot Topics

Related Articles