Friday, November 29, 2024
spot_img

എകെഎം അഷ്റഫ് എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു,മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽനേവിയുടെ സ്കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കാസർകോട് എത്തുമെന്ന് ജില്ലാ കളക്ടർ

കാസർകോട്:എകെഎം അഷ്റഫ് എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു,മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ
നേവിയുടെ സ്കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കാസർകോട് എത്തും,നാളെ കീഴൂർ മുതൽ തലശേരി വരെ ഒരു ഷിപ്പും
തലശേരി മുതൽ കീഴൂർ വരെ മറ്റൊരു ഷിപ്പും തിരച്ചിൽ നടത്തുമെന്നും കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു ഇന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് റവന്യ മന്ത്രിയെ കണ്ട് റിയാസിൻ്റെ വിഷയത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു

കളക്ടറുടെ വാർത്താ കുറിപ്പ്…
ആഗസ്റ്റ് 31 ന് കാസർകോട് തളങ്കര വില്ലേജിന്റെ പരിധിയിൽ വരുന്ന കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ഗ്രൂപ്പ് വില്ലേജിൽ ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള
തിരച്ചിലിനു ഇന്ത്യൻ നേവിയുടെ സഹായം തേടി. 5 ദിവസമായി റവന്യു വകുപ്പും പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തി വരികയാണ് സെപ്റ്റബർ 2 ന്
Coast guard MRSC Beypore ന്റെ Dornier വിമാനം ലഭ്യമാക്കി തിരച്ചിൽ നടത്തിയിട്ടു പോലും 04.വരെ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീമിന്റെ സഹായം തേടിയത്. നാളെ കീഴൂർ മുതൽ തലശേരി വരെ ഒരു ഷിപ്പും തിരിച്ചു തലശേരി മുതൽ കീഴൂർ വരെ മറ്റൊരു ഷിപ്പും തിരച്ചിൽ നടത്തും.നേവിയുടെ സ്കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കാസർകോട് എത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു

കാണാതായ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ റവന്യു വകുപ്പ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് , കോസ്റ്റൽ പോലീസ്, ഫയർ &റെസ്‌ക്യൂ ടീമുകൾ ഏകോപിച്ചു ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല.

Hot Topics

Related Articles