സഅദിയ്യ പ്രാസ്ഥാനിക സ്‌നേഹവിരുന്ന് 31ന്

മേൽപറമ്പ്:നവംബറില്‍  നടക്കുന്ന സഅദിയ വാര്‍ഷിക മഹാസമ്മേളന മുന്നോടിയായി ഈ മാസം 31ന് സഅദിയയില്‍ പ്രാസ്ഥാനിക നേതാക്കള്‍ക്കായി സ്‌നേഹവിരുന്ന് ഒരുക്കുന്നു.
 കേരള മുസ്ലിം ജമാഅത്ത്’എസ് വൈ എസ്, എസ് എസ് എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍, ഡിവിഷന്‍,  മേഖല ഭാരവാഹിള്‍, സര്‍ക്കിള്‍ സെക്ടര്‍,റെയിഞ്ച് പ്രസിഡണ്ട് സെക്രട്ടറി ഫൈനാന്‍സ് സെക്രട്ടറി എന്നിവരുമാണ്  വിരുന്നില്‍ സംബന്ധിക്കുന്നത്. 31ന് ഉച്ചയ്ക്ക് 12ന് നൂറുല്‍ ഉലമ മഖാം സിയാറത്ത് നടക്കും. സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹാസന്‍ അഹദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്രം ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സഅദിയ വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തും.
 കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, മര്‍സൂഖ് സഅദി വിഷയാവതരണം നടത്തും. പ്രാസ്ഥാനിക നേതാക്കളായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,കെ പി ഹുസൈന്‍ സഅദി കേസി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലം പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുറഹ്‌മാന്‍ അഹ്‌സനി, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദു റഷീദ് സഅദി ജമാല്‍ സഖാഫി ആദൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും

Hot Topics

Related Articles