മാതൃകാ പെരുമാറ്റചട്ട ലംഘനം;രാജ്മോഹൻ ഉണ്ണിത്താനും എം.എൽ അശ്വിനിക്കും കാരണം കാണിക്കല്‍ നോട്ടീസ്

കാസർകോട്:മാതൃകാ പെരുമാറ്റചട്ട ലംഘനത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനും എൻഡിഎ സ്ഥാനാർത്ഥി എം.എൽ അശ്വിനിക്കും കാരണം കാണിക്കല്‍ നോട്ടീസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് ഇരുവർക്കും നോട്ടീസ് നൽകിയത്

മാതൃകാ പെരുമാറ്റചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. മുന്‍കൂട്ടി അനുമതി വാങ്ങാതെ റോഡ് ഷോ നടത്തിയതിനും, പ്രചാരണത്തിനായി വാഹനം രൂപമാറ്റം വരുത്തിയതിനും, അനുമതിയില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, റോഡ് ഷോയുടെ ഭാഗമായി പടക്കം പൊട്ടിച്ചതിനും, കുട്ടികളെ റാലിയില്‍ പങ്കെടുപ്പിച്ചതിനുമെതിരെയാണ് ഉണ്ണിത്താന് നോട്ടീസ് നല്‍കിയത്.

മുന്‍കൂട്ടി അനുമതി വാങ്ങാതെ ആളുകളെ പങ്കെടുപ്പിച്ചു റോഡ് ഷോ നടത്തിയതിനും പ്രചാരണത്തിനായി അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനുമാണ്.
എം.എൽ അശ്വിനിയ്ക്ക് നോട്ടീസ് നൽകിയത് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.

Hot Topics

Related Articles