കാസർകോട്:അതിരുകളില്ലാത്ത പ്രവർത്തനങ്ങളും ജീവ കാരുണ്യവും കൊണ്ട് പൊതു മനസ്സിൾ ഇടം പിടിച്ചകെ.എം.സി.സിയുടെ പ്രവർത്തനം പകരം വെക്കാനില്ലാത്ത സേവനമാണെന്നും
സ്വദേശവും വിദേശവും
കർമ്മമണ്ഡലമാക്കി സാമൂഹിക സാംസ്കാരി ക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നടത്തുന്ന ഇടപെടൽ ലോക മാതൃകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
ബഹ്റൈനിൽ പ്രവാസം ജീവിതം മതിയാക്കി നാട്ടിൽ കഴിയുന്നവർക്ക് ബഹ്റൈൻ കെഎംസിസി ജില്ലാ കമ്മിറ്റി വർഷവും നൽകി വരുന്ന ധനസഹാ യ വിതരണ പരിപാടി
ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡണ്ട് സലീം കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഇബ്രാഹിം ചാല സ്വാഗതം പറഞ്ഞു.
സിനിയർ നേതാവ് അഡ്വ. എൻ.എം.ഖാലിദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കോഡിനേറ്റർ കുഞ്ഞാമു ബെദിര, മുസ്താഖ് പുത്തൂർ, ഷഹൽകുന്നിൽ,അബ്ബാസ് ചെമ്മനാട്, ടി.കെ അഷ്റഫ്, കാസിം ചാല, റസാഖ് ഹാജി, കാസിം കാഞ്ഞങ്ങാട്, ഷഹബാസ് കാഞ്ഞങ്ങാട് പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഖലീൽ ചെമനാട് നന്ദിയും പറഞ്ഞു.