Thursday, November 28, 2024
spot_img

‘സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷൻ’; വി.എം സുധീരൻ

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷനാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. സിൽലൈൻ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കു​കയായിരുന്നു അദ്ദേ​ഹം. ജനങ്ങൾക്ക് നന്മവരുത്താനുള്ള എന്തെങ്കിലും കാര്യം സിൽവർലൈൻ പദ്ധതിയിൽ ഉണ്ടോയെന്ന് സുധീരൻ ചോദിച്ചു.

ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയുന്നില്ല, അതുകൊണ്ടാണ് തുടക്കം മുതൽ ഇതുവരെ ഒരു രഹസ്യ അജണ്ടയായി ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടാണ് സിൽലൈൻ വിരുദ്ധ സമിതിയുടെ ഉപവാസ സമരം. ഭൂമി മരവിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

Hot Topics

Related Articles