Thursday, November 28, 2024
spot_img

റുഷ്‌ദിക്ക്‌ സമാധാന പുരസ്‌കാരം

ബർലിൻ> ഇന്ത്യൻ വംശജനായ  ബ്രിട്ടീഷ്‌ – അമേരിക്കൻ എഴുത്തുകാരന്‍ സൽമാൻ റുഷ്‌ദിക്ക്‌ ജർമൻ സമാധാന പുരസ്കാരം. ജർമൻ ബുക്ക്‌ ട്രേഡിന്റെ സമാധാന പുരസ്കാരമാണ്‌ ലഭിച്ചത്‌. അദ്ദേഹം ഫ്രാങ്ക്‌ഫർട്ടിൽ ഒക്ടോബർ 22ന്‌ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

അപകടകരമായ സാഹചര്യങ്ങൾ പിന്തുടരുമ്പോഴും സ്ഥൈര്യം കൈവിടാത്ത മനോഭാവത്തെയാണ്‌ ആദരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. 2022 ആഗസ്തിൽ അമേരിക്കയിൽ വച്ച്‌ പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ റുഷ്ദിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു.

Hot Topics

Related Articles