വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

സ്പോര്‍ട്സ് താരം കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച നിലമ്പൂര്‍ ആയിഷ, സ്ത്രീ ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മേഖലയില്‍ കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവര്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍. വനിതാദിനമായ ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

Hot Topics

Related Articles