മഹർജാൻ ഉദുമ കേക്ക് കോംപറ്റീഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന
‘മഹർജാൻ ഉദുമ ഫെസ്റ്റ്’ന്റെ കേക്ക് കോംപറ്റീഷൻ പോസ്റ്റർ പ്രകാശനം കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഒൺ ഫോർ അബ്ദുൽറഹ്മാൻ ഹാജി നിർവഹിച്ചു.
യുഎയിലെ ഉദുമക്കാരുടെ കുടുംബ സംഗമം ,കലാ പരിപാടികൾ , സാംസ്‌കാരിക സമ്മേളനം ,വിവിധ മത്സരങ്ങൾ , അവാർഡ്ദാനം തുടങ്ങി നിരവധി പരിപാടികളാണ് മഹർജാൻ ഉദുമയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. മഹർജാൻ സ്വാഗത സംഘ കമ്മിറ്റി ചെയർമാൻ നൗഷാദ് മിഹ്റാജ് ,ജനറൽ കൺവീനർ ഹനീഫ മീത്തൽ മാങ്ങാട് , ചീഫ് കോർഡിനേറ്റർ നാസർ കോളിയടുക്കം ,രക്ഷാധികാരി സലാം ആലൂർ,വൈസ് ചെയർമാൻ ഹബീബ് ചെമ്മനാട്, മജീദ് പോളോ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles