റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

എറണാകുളം: റമ്പൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ (6) യാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് വീട്ടില്‍ മറ്റുകുട്ടികള്‍ക്കൊപ്പം റമ്പൂട്ടാന്‍ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Hot Topics

Related Articles